30 September 2025
ഹൃദയപൂർവ്വം, സെപ്റ്റംബർ 26 മുതൽ JioHotstar-ൽ
ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ – സത്യൻ അന്തിക്കാട് ടീം ഒന്നിച്ച “ഹൃദയപൂർവ്വം” സെപ്റ്റംബർ 26 മുതൽ JioHotstar-ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഹൃദയപൂർവ്വത്തിന്റെ കഥ രചിച്ചിരിക്കുന്നത് അഖിൽ സത്യനും തിരക്കഥ സോനു ടി.പിയുമാണ്.
മോഹൻലാലിനോടൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനൻ, സിദ്ദിഖ്, സംഗീത മാധവൻ നായർ, ലാലു അലക്സ്, ജനാർദ്ദനൻ,ബാബുരാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട സത്യൻ അന്തിക്കാട്-മോഹൻലാൽ കോമ്പോയുടെ തികച്ചും വ്യത്യസ്തമായ ഒരു ഫാമിലി എന്റർടൈനറാണ് ഹൃദയപൂർവ്വം. ജസ്റ്റിൻ പ്രഭാകരൻ സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അനു മൂത്തേടത്തും എഡിറ്റിംഗ് കെ. രാജഗോപാലുമാണ്.
ഹൃദയത്തോട് ചേർക്കാം ഹൃദയപൂർവ്വത്തെ. സെപ്‌റ്റംബർ 26 മുതൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘ഹൃദയപൂർവ്വം’ സ്ട്രീം ചെയ്യുന്നത്.