Skip to main content

06 November 2025

മൗനരാഗം മലയാള ടെലിവിഷൻ ചരിത്രം സൃഷ്ടിച്ചു : 1526 എപ്പിസോഡുകൾ പിന്നിട്ട് മലയാളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരമ്പര

ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ മൗനരാഗം 1526 എപ്പിസോഡുകൾ പൂര്‍ത്തിയാക്കി, ഇതോടെ മലയാള ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാരമ്പര എന്ന നേട്ടം സ്വന്തമാക്കി.

പ്രദർശനം ആരംഭിച്ചതുമുതൽ തന്നേ, മൗനരാഗം പ്രണയത്തിൻറെയും ജീവിതപ്രതിസന്ധികളുടെയും കുടുംബബന്ധങ്ങളുടെയും മനോഹരമായ അവതരണത്തിലൂടെ കിരൺ–കല്യാണി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം കണ്ടെത്തി. വ്യക്തിത്വങ്ങൾ, മനോവിശകലനങ്ങൾ, ബന്ധങ്ങളിലെ സങ്കീർണത എന്നിവയെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നതാണ് ഈ പരമ്പരയുടെ പ്രത്യേകത.

പ്രേക്ഷക സ്‌നേഹവും തുടർച്ചയായ പിന്തുണയും ചേർന്ന്, മൗനരാഗം പുതിയൊരു അധ്യായത്തിലേക്ക് കടന്നിരിക്കുന്നു. ഇനി വരുന്ന ഓരോ എപ്പിസോഡും ഈ വിജയയാത്രയുടെ പുതിയ നേട്ടങ്ങളായി മാറും.

മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക്  ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കൂടാതെ Disney+ Hotstar-ലും കാണാവുന്നതാണ്.